Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feast At Nagercoil

Thiruvananthapuram

നാ​ഗ​ർ​കോ​വി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​ന കേന്ദ്രത്തിൽ തി​രു​നാ​ൾ 24 മുതൽ

നാ​ഗ​ർ​കോ​വി​ൽ: നാ​ഗ​ർ​കോ​വി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ വാ​ർ​ഷി​ക തി​രു​നാ​ളി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​സ​നി​ൽ ജോ​ൺ പ​ന്തി​ച്ചി​റ​യ്ക്ക​ൽ അ​റി​യി​ച്ചു. നാളെ ​വൈ​കു​ന്നേ​രം 6.30-ന് ​ത​ക്ക​ല രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് മു​ട്ട​ത്തു​പാ​ടം കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ക്കു​ന്ന​തോ​ടെ തി​രു​നാ​ൾ ഔ​പ​ചാ​രി​ക​മാ​യി ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് കാ​രോ​ട് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ലെ ഫാ. ​ജോ​ർ​ജ്കു​ട്ടി ക​ണ്ട​ത്തി​ൽ പ്ര​ത്യേ​ക ന​വ​നാ​ൾ ന​യി​ക്കും. ക​ളി​യ​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു അ​രേ​ക്ക​ളം​സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന ആ​ഘോ​ഷ ദി​വ്യ​ബ​ലി ന​ട​ക്കും. ഫാ. ​ദേ​വ​ദാ​സ് പ​ണി​യ​ടി​മൈ, ഫാ. ​മൈ​ക്കി​ൾ ജോ​ർ​ജ് ബ്രൈ​റ്റ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രി​ക്കും. ഫാ. ​എ​ഡ്മ​ണ്ട് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.

25 ന് ​രാ​വി​ലെ മു​ത​ൽ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ദ​യാ​ത്ര​യാ​യി വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ സ​ന്നി​ധി​യി​ലെ​ത്തി പ്രാ​ർ​ത്ഥ​ന​ക​ളി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ത​ക്ക​ല രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് മു​ട്ട​ത്തു​പാ​ടം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ന​വ​നാ​ൾ ഫാ. ​സാ​ൻ​ജോ തേ​ന​മ്പ്ലാ​ക്ക​ൽ ന​യി​ക്കും. ഫാ. ​വൈ​സി​ലി​ൻ സേ​വ്യ​ർ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. വൈ​കു​ന്നേ​രം നി​ത്തി​ര​വി​ളൈ ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ. ​ജോ​സ് വ​യ​ലി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന ആ​ഘോ​ഷ ദി​വ്യ​ബ​ലി ന​ട​ക്കും. ന​വ​നാ​ൾ ഫാ. ​ജോ​സ് പു​ര​യി​ട​ത്തു​കു​ന്നേ​ൽ ന​യി​ക്കും. ഫാ. ​ജോ​ൺ ജോ​ർ​ഗ​ൻ​സ​ൺ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.

26ന് ​രാ​വി​ലെ പു​തു​താ​യി തി​രു​പ്പ​ട്ടം സ്വീ​ക​രി​ച്ച വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​സാ വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും. ഫാ. ​ടോ​ണി ക​ല്ലം​പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​മാ​ത്യു​ക്കു​ട്ടി താ​ണോ​ലി​ൽ സി​എ​ഫ്ഐ​സി സ​ഹ​കാ​ർ​മി​ക​നാ​യി​രി​ക്കും. ന​വ​നാ​ൾ ഫാ. ​ബി​ബി​ൻ കോ​യി​ക്ക​ക്കു​ടി​യി​ൽ ന​യി​ക്കും. ഫാ. ​യൗ​സേ​പ്പ് വെ​ട്ട​ക്കോ​ണം തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.

വൈ​കു​ന്നേ​രം അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക​യു​ടെ സ​മീ​പ​ത്തു​ള്ള കോ​ട്ടാ​ർ ല​ത്തീ​ൻ രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ത്തീ​ൻ വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും. ഫാ. ​ദേ​വ​ദാ​സ് പ​ണി​യ​ടി​മൈ കാ​ർ​മി​ത്വം വ​ഹി​ക്കും. ന​വ​നാ​ൾ . സു​ബി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ന​യി​ക്കും. ഫാ. ​മ​രി​യ സൂ​സൈ വി​ൻ​സ​ന്‍റ് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.

27ന് ​നാ​ഗ​ർ​കോ​വി​ൽ ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും. നാ​ഗ​ർ​കോ​വി​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ൺ​കു​മാ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വി​വി​ധ മ​ല​ങ്ക​ര ഇ​ട​വ​ക​ക​ളി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. ന​വ​നാ​ൾ ഫാ. ​പ്രി​ൻ​സ് ചെ​രി​പ്പ​നാ​ട്ട് ന​യി​ക്കും. ഫാ. ​ജ​സ്റ്റി​ൻ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.

വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ദി​ന​മാ​യ 28ന് ​രാ​വി​ലെ അ​ൽ​ഫോ​ൻ​സാ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഫാ. ​അ​ജി​ൻ ജോ​സ് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം ത​ക്ക​ല രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ആ​ന്‍റ​ണി ജോ​സ് ന​വ​നാ​ൾ ന​യി​ക്കും. തു​ട​ർ​ന്ന് കും​ഭ​കോ​ണം രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​എ. ജീ​വാ​ന​ന്ദം അ​മ​ല​നാ​ഥ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന ആ​ഘോ​ഷ ദി​വ്യ​ബ​ലി ന​ട​ക്കും. വി​വി​ധ രൂ​പ​ത​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും സ​ന്യാ​സി​നി-​സ​ന്യാ​സ സ​മൂ​ഹാം​ഗ​ങ്ങ​ളും സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും.

29 മു​ത​ൽ ഓ​ഗ​സ്റ്റ് 1 വ​രെ യ​ഥാ​ക്ര​മം ത​ക്ക​ല-​പ്ലാ​ങ്ക​ലൈ, മ​ഞ്ഞ​ളു​മൂ​ട്, സൂ​സൈ​പു​രം, പ​ട​ത്താ​ലു​മൂ​ട് ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, ന​വ​നാ​ൾ, തി​രു​നാ​ൾ സ​ന്ദേ​ശം എ​ന്നി​വ ന​ട​ക്കും. ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ​മാ​പ​ന ദി​ന​മാ​യ ഓ​ഗ​സ്റ്റ് ര​ണ്ടി​ന് രാ​വി​ലെ ഒ​ന്പ​തി​ന് ഫാ. ​ഡോ. ജോ​ഷി കു​ള​ത്തു​ങ്ക​ൽ ന​വ​നാ​ൾ ന​യി​ക്കും. തു​ട​ർ​ന്ന് 9.30-ന് ​ത​ക്ക​ല രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് രാ​ജേ​ന്ദ്ര​ൻ എ​സ്ഡി​ബി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ൽ ആ​ഘോ​ഷ ദി​വ്യ​ബ​ലി ന​ട​ക്കും. ത​ക്ക​ല രൂ​പ​ത​യി​ലെ എ​ല്ലാ വൈ​ദി​ക​രും സ​ഹ​കാ​ർ​മ്മി​ക​രാ​യി​രി​ക്കും.ഈ ​ദി​വ​സം ക​ന്യാ​കു​മാ​രി, തി​രു​നെ​ൽ​വേ​ലി, തെ​ങ്കാ​ശി, വി​രു​തു​ന​ഗ​ർ, മ​ധു​ര, തൂ​ത്തു​ക്കു​ടി തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ​നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ൾ തീ​ർ​ഥാ​ട​ന​മാ​യി വി​ശു​ദ്ധ​യു​ടെ സ​ന്നി​ധി​യി​ലെ​ത്തും. ഉ​ച്ച​യ്ക്ക് 12.30-ന് ​വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്ന് നേ​ർ​ച്ച​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് ത​ക്ക​ല രൂ​പ​ത​യു​ടെ മി​ഷ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​രു​ടെ​യും സ​ന്യാ​സ സ​മൂ​ഹാം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​ക​ളി​ലും പ​ങ്കു​ചേ​രും. ഫാ. ​സു​മേ​ഷ് വ​ള്ളി​യാം​ത​ടം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന ന​ന്ദി​യ​ർ​പ്പ​ണ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ഫാ. ​തോ​മ​സ് ജെ​പ​നേ​ഷ് ന​വ​നാ​ൾ ന​യി​ക്കും. ഫാ. ​മാ​ത്യു കു​ഴി​ഞ്ഞാ​ലി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക​ത്തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.

തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യും വൈ​കു​ന്നേ​രം ന​വ​നാ​ളും ആ​ഘോ​ഷ ദി​വ്യ​ബ​ലി​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി നേ​ർ​ച്ച​ഭ​ക്ഷ​ണം, കു​ടി​വെ​ള്ളം, വാ​ഹ​ന പാ​ർ​ക്കിം​ഗ്, പ്ര​ത്യേ​ക ബ​സ് സൗ​ക​ര്യം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ റെ​ക്ട​ർ ഫാ. ​സ​നി​ൽ ജോ​ൺ പ​ന്തി​ച്ചി​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ബി​ബി​ൻ കോ​യി​ക്ക​ക്കു​ടി​യി​ൽ, തി​രു​നാ​ൾ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഗ​സ്റ്റി​ൻ ത​റ​പ്പേ​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​മോ​ൻ ജോ​സ​ഫ്, എ​സ്. സി. ​രാ​ജ്കു​മാ​ർ, വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ​യും ഇ​ട​വ​ക വി​ശ്വാ​സി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​യ​താ​യി അ​റി​യി​ച്ചു.

Latest News

Corehub Up